
മസ്‌ക്കറ്റ് : പ്രവാസികള്‍ ചെയ്യുന്ന തൊഴിലുമായി ബന്ധപ്പെടുത്തി ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്ന് ഒമാന്‍. വിദേശ തൊഴിലാളികള്‍ പൊതുവായി പാലിക്കേണ്ട ചില മാര്‍ഗ നിര്‍ദേശങ്ങങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
. രാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും നിയമപരിരക്ഷയും മനസിലാക്കാന്‍ വേണ്ടിക്കൂടിയാണ് വീഡിയോ പുറത്തിറക്കിയത്.
അവകാശങ്ങള്‍ ലംഘിക്കപ്പെടുകയോ ശമ്പളം വൈകുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്താല്‍ തൊഴിലുടമക്കെതിരെ മന്ത്രാലത്തില്‍ പരാതി നല്‍കാം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രാലയത്തിനാണ് അധികാരമുള്ളത്.
നിയമപ്രകാരമുള്ള തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടരുത്. അനധികൃതമായി തൊഴിലെടുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും വീഡിയോയില്‍ പറയുന്നു. ലേബര്‍ കാര്‍ഡ്, തര്‍ക്ക പരിഹാരം, പ്രതിമാസ വേതനത്തിനുള്ള അവകാശം, അധിക സമയ ജോലിക്കുള്ള നിരക്കുകള്‍ തുടങ്ങിയ വിഷയങ്ങളും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
Post Your Comments