Latest NewsIndia

ലോക്സഭാ തിരഞ്ഞെടുപ്പ്: 22 സീറ്റ് കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് 22 സീറ്റ് കിട്ടിയാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് ബി.എസ് യെദ്യൂരപ്പ. കര്‍ണാടകയില്‍ പ്രതിപക്ഷത്താണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും ബിജെപി നേടുമെന്ന് യെദ്യൂരപ്പ പറയുന്നു. തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ 22 സീറ്റ് നല്‍കുകയാണൈങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്ന് യെദ്യൂരപ്പ സൂചിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരഞ്ഞടുപ്പ് ചട്ടം പുറപ്പെടുവിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് യെദ്യൂരപ്പയുടെ വിവാദപ്രസ്താവന. യാരഗട്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ.

shortlink

Related Articles

Post Your Comments

Related Articles


Back to top button