ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേ. 56 ശതമാനം പേരും ബിജെപി തോല്‍വിയെ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് അഭിപ്രായപ്പെട്ടതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.
പുല്‍വാമ തീവ്രവാദ ആക്രമണവും അതിന് ശേഷമുളള ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുമാണ് ബിജെപിക്ക് തിരിച്ചടിയാവുക എന്നും സര്‍വ്വേയില്‍ കണ്ടെത്തിയതായി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ദില്ലിയിൽ ആം ആദ്മി 7 സീറ്റിലും മത്സരിക്കുമെന്ന് വ്യക്തമാക്കി. കോൺഗ്രസ് ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു.
Post Your Comments