CinemaMollywoodEntertainment

‘ഫൈനല്‍’ പ്രകടനവുമായി രജിഷ

 

ജൂണ്‍ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ പ്രിയതാരമായ രജിഷ വിജയന്‍ ഇനി സ്‌പോര്‍ട്‌സ് താരമാകും. അരുണ്‍ പി ആര്‍ എന്ന നവാഗത സംവിധായകന്റെ ഫൈനല്‍ എന്ന ചിത്രത്തില്‍ കായികതാരമായാണ് രജിഷ എത്തുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് നായകന്‍. നിരഞ്ജ് ഡ്രാമ, ബോബി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഏപ്രിലില്‍ കട്ടപ്പനയിലും തിരുവനന്തപുരത്തുമായി ഷൂട്ടിങ് നടക്കും.
രണ്ടുവര്‍ഷംമുമ്പ് അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ ആസിഫ് അലിയുടെ നായികയായാണ് രജിഷയുടെ രംഗപ്രവേശം. അനായാസ അഭിനയത്തിലൂടെ എലിസബത്ത് അഥവാ എലിയെന്ന കഥാപാത്രം ഏവര്‍ക്കും കരിക്കിന്‍വെള്ളം പോലെതന്നെ ഇഷ്ടമായി.

കോഴിക്കോട്ടുകാരിയായ രജീഷയ്ക്ക് അനുരാഗക്കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. പിന്നീടിറങ്ങിയ ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങളിലും രജിഷ പ്രേക്ഷകഹൃദയം കവര്‍ന്നു. പക്ഷേ, ചിത്രങ്ങള്‍ വേണ്ടത്ര വിജയമായില്ല. അനുരാഗ കരിക്കിന്‍വെള്ളം പോലെ മികച്ച പ്രകടനവുമായി പിന്നീട് ജൂണ്‍ എന്ന സിനിമയിലാണ് രജിഷയെ കണ്ടത്. അഹമ്മദ് കബീറിന്റെ കന്നി സംവിധാനസംരംഭത്തില്‍ ജൂണ്‍ എന്ന ടൈറ്റില്‍ കഥാപാത്രം രജിഷയുടെ കൈകളില്‍ ഭദ്രമായി.

നിരൂപക ശ്രദ്ധയടക്കം നേടിയ ചിത്രത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായും കോളേജ് വിദ്യാര്‍ഥി നിയായുംഐടി ജീവനക്കാരിയായും മൂന്നു കാലഘട്ടങ്ങളെയാണ് അവതരിപ്പിച്ചത്. ചിത്രത്തില്‍ അച്ഛനായെത്തിയ ജോജു ജോസഫുമായുള്ള കെമിസ്ട്രി ഏറെ ഹൃദ്യമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button