KeralaLatest News

ഷാഫി പറമ്പില്‍ പാലക്കാട് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

ഷാഫി പറമ്പില്‍ എം.എല്‍.എ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. മത്സരത്തിന് തയ്യാറെടുക്കാന്‍ എ.ഐ.സി.സി നേതൃത്വം ഷാഫിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ ഷാഫിക്ക് താത്പര്യമില്ലെന്നാണ് സൂചന.
പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്.മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഷാഫിയോട് കെ.സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവാക്കളുടെ വോട്ട് ഉറപ്പിക്കാന്‍ ഇത് ഏറെ സഹായകയാകും.

പാലക്കാട്,പട്ടാമ്പി,മണ്ണാര്‍ക്കാട്,കോങ്ങാട് മണ്ഡലങ്ങളില്‍ ഷാഫിക്കുള്ള സ്വാധീനമാണ് സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള പ്രധാന കാരണം. മുസ്ലീം ന്യൂനപക്ഷങ്ങളുടെ വോട്ടും കൂടുതലായി ലഭിക്കും. എന്നാല്‍ എം.എല്‍.എ ആയി തുടരനാണ് താല്‍പര്യമെന്ന് ഷാഫി പറമ്പില്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനാണ് പാലക്കാട്ടെക്ക് പരിഗണിക്കുന്ന മറ്റെരു സ്ഥാനാര്‍ഥി.തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ശ്രീകണ്ഠന്‍ ജില്ലയിലുടനീളം യാത്ര നടത്തിവരുകയാണ്.സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീകണ്ഠന്റെ പ്രവര്‍ത്തനങ്ങള്‍ മുനോട്ട് പോകുന്നത്. ശ്രീകണ്ഠനെ മാറ്റിയാല്‍ അത് പാലക്കാട്ടെ കോണ്‍ഗ്രസിനകത്ത് വലിയ പ്‌റസ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് ഇടവരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button