KeralaLatest News

കാട്ടാന ആക്രമണം: ചെറുകാട്ടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: ഇന്നു രാവിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവച്ചു വീഴ്ത്താന്‍ വനം വകുപ്പ് മന്ത്രി കെ.രാജു ഉത്തരവിട്ടു. ഇന്ന് പുലര്‍ച്ചെ ആനയുടെ ആക്രമണത്തില്‍ പാല്‍ വില്‍പ്പനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ആനയെ കാട്ടിലേയ്ക്കു തന്നെ ആനയെ തുരത്താനുള്ള ശ്രമത്തിനിടെ ആറോളം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റ് ആശുപത്രിയിലായി. ഈ സാഹചര്യത്തിലാണ് ആനയെ വെടിവെച്ച് വീഴ്ത്താന്‍ മന്ത്രി ഉത്തരവിട്ടത്. മയക്കുവെടിവച്ച് പിടിക്കുന്ന ആനയെ റേഡിയോ കോളര്‍ ധരിപ്പിച്ച ശേഷം കാട്ടില്‍ വിടാനാണ് മന്ത്രിയുടെ നിര്‍ദേശം.

ഇന്നു രാവിലെയാണ് പാല്‍ കൊടുത്ത് മടങ്ങിവരവെ പനമരം സ്വദേശിയായ രാഘവനെ ആന ചവിട്ടി കൊന്നത്.  ആനയെ കാട്ടിലേക്ക് തിരികെ കയറ്റി വിടാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ആന ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു..കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു

ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അക്രമസ്വഭാവം കാണിക്കുന്നതിനെ തുടര്‍ന്ന് ആനയുടെ സാന്നിധ്യമുള്ള ചെറുകാട്ടൂര്‍ വില്ലേജില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാട് സബ്ബ് കളക്ടര്‍എന്‍.എസ്.കെ.ഉമേഷാണ് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button