
ദമാം: സൗദിയിൽ ശക്തമായ മഴക്ക് സാധ്യത . രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തായിഫിലും മെയ്സ്ൻ ഉൾക്കൊള്ളുന്ന പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ – സംരക്ഷണ കേന്ദ്രം അറിയിച്ചു.
കൂടാതെ അൽ ബാഹ മേഖലയിലും ഇടിയും പൊടിക്കാറ്റും നിറഞ്ഞ മഴയ്ക്ക് സാധ്യതയുണ്ട്. ജിസാനിലെ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് കഴിഞ്ഞ രാത്രി തന്നെ പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നു. നജ്റാനിലും ഇടിമിന്നൽ പ്രതീക്ഷിക്കുതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. മലപ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കുമുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments