മലപ്പുറം: പൊന്നാനി നിയോജക മണ്ഡലത്തില്‍ യു ഡി എഫില്‍ നിലനിന്നിരുന്ന പ്രാദേശിക തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ തര്‍ക്കം പരിഹരിക്കാന്‍ ലീഗ് – കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
ഇ ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ് എന്നീ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം. ഇ ടി മുഹമ്മദ് ബഷീറാണ് പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ ലീഗ് – കോണ്‍ഗ്രസ് തര്‍ക്കം പരിഹരിച്ചുവെന്നും 2009 നേക്കാള്‍ കൂടിയ ഭൂരിപക്ഷത്തോടെ ജയം ഉറപ്പാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചിരുന്നു.
Post Your Comments