![](/wp-content/uploads/2019/03/blast-representational-pic-.jpg)
ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ഞെട്ടിച്ച് രാജ്യത്ത് അതിശക്തമായ ബോംബ് സ്‌ഫോടനം. പാക്കിസ്ഥാനിലെ ക്വറ്റയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ബോംബ് സ്‌ഫോടനത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഭീകരവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങള്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പോലീസ് പട്രോളിംഗിനിടെയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ പോലീസ് വാഹനം തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും ക്വറ്റ ഡിഐജി അബ്ദുള്‍ റസാഖ് പറഞ്ഞു. ഇന്ത്യ-പാക് പ്രശ്‌നം കൂടുതല്‍ വഷളായ സമയത്തുള്ള ബോംബ് സ്‌ഫോടനം പാക്കിസ്ഥാന്‍ ജനതയെ ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments