ദുബായ്: ഒലീവ് എണ്ണയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് യു.എ.ഇ മന്ത്രാലയം . യു.എ.ഇ.യില്‍ ഇറക്കുമതിചെയ്യുന്ന ഒലീവ് എണ്ണ സുരക്ഷിതമെന്ന് കാലാവസ്ഥാവ്യതിയാന പാരിസ്ഥിതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. ഒലീവ് എണ്ണയില്‍ ഹാനികരമായ പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സന്ദേശത്തെതുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്. പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ഒലീവ് എണ്ണ യു.എ.ഇ. വിപണിയിലുണ്ട്. കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍മാത്രം 1.1 കോടി ഒലീവ് എണ്ണയാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്.
ജി.സി.സി. രാജ്യങ്ങളിലേക്ക് ഭക്ഷ്യഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ സുരക്ഷയുറപ്പാക്കാന്‍ പാലിക്കേണ്ട ഒട്ടേറെ മാനദണ്ഡങ്ങളുണ്ട്. ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വേണം. ഇതിനുപുറമെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം അതിര്‍ത്തികളില്‍ത്തന്നെ പരിശോധിക്കാനുള്ള സംവിധാനവും യു.എ.ഇ.ക്കുണ്ട്. അത് കൊണ്ടുതന്നെ സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അഭ്യൂഹങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് യു.എ.ഇ. നിയമപ്രകാരം കുറ്റകരവുമാണ്. ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ നേരിട്ട് 800 3050 എന്ന നമ്പറില്‍ അധികൃതരുമായി ബന്ധപ്പെടാം.<
Post Your Comments