കൊല്‍ക്കത്ത•ബംഗാളില്‍ സി.പി.എം എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. കിസാന്‍ സഭയുടെ മുതിര്‍ന്ന നേതാവും സി.പി.എം ഹബീബ്പൂര്‍ എം.എല്‍.എയുമായ ഖഗന്‍ മുര്‍മുവാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പിയില്‍ ചേരുന്നതിന്റെ യാതൊരു സൂചനകളും നല്‍കാതെയാണ് ഖഗന്റെ നീക്കം. അതുകൊണ്ടുതന്നെ ഖഗന്റെ ബി.ജെ.പി പ്രവേശനം സി.പി.എം ബംഗാള്‍ ഘടകത്തില്‍ വന്‍ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പട്ട എം.പി അനുപം ഹസ്രയോടൊപ്പമാണ് ഖഗന്‍ ബി.ജെ.പിയില്‍ ചേരാനെത്തിയത്. കോണ്‍ഗ്രസ് എം.എല്‍.എ ദുലാല്‍ ചന്ദ്രയും ഒപ്പം ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. മൂന്നുപേരെയും ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് അനുപം ഹസ്രയെ ജനുവരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
Post Your Comments