വടകര: വടകരയില്‍ പി.ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സി.ഒ.ടി.നസീര്‍. ഇദ്ദേഹം മുന്‍ തലശേരി നഗരസഭാ അംഗവും ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുമാണ്.
മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന മുദ്രാവാക്യമാണ് നസീര്‍ പ്രചാരണത്തില്‍ ഉയര്‍ത്തി പിടിക്കുന്നത്. പലപ്പോഴായി ആശയപരമായി സിപിഎമ്മിനോട് യോജിച്ച് നില്ക്കാന്‍ കഴിയാതെ വന്നതോടെയാണ് നസീര്‍ പാര്‍ട്ടി വിട്ടത്. എന്നാല്‍ ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും കുറ്റപ്പെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.
നസീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നില്ക്കാന്‍ തീരുമാനിച്ചതോടെ ഇദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും പലവിധത്തിലുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. അതേസമയം ന്യൂനപക്ഷ വോട്ടുകളും ഒപ്പം തന്നെ സിപിഎം കോണ്‍ഗ്രസ് വിമതന്‍മാരുടെ വോട്ടുകളും ലഭിക്കുമെന്നാണ് നസീറിന്റെ പ്രതീക്ഷ.
Post Your Comments