KeralaLatest News

കോർ കമ്മിറ്റി യോഗം വാർത്ത ശരിയല്ല- ബി.ജെ.പി

തിരുവനന്തപുരം•കോർ കമ്മിറ്റി യോഗം സംബന്ധിച്ച മാധ്യമ വാര്‍ത്ത‍ ശരിയല്ലെന്ന് ബി.ജെ.പി. കോട്ടയത്ത് അഖിലേന്ത്യ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാർഥി  നിർണ്ണയയോഗം മണ്ഡലതലത്തിൽ അഭിപ്രായ രൂപീകരണത്തിൽ കിട്ടിയ ലിസ്റ്റിലെ പേരുകൾ പരിശോധിച്ച് സാധ്യതാ സ്ഥാനാർത്ഥി പട്ടിക ഏകകണ്ഠമായി കേന്ദ്രകമ്മിറ്റിക്ക്  ശുപാർശ്ശ ചെയ്യുകയായിരുന്നു.

കൊല്ലം,ആലപ്പുഴ,ചാലക്കുടി എന്നിവിടങ്ങളിലേക്ക് കേന്ദ്ര കമ്മിറ്റി സ്ഥാനാർഥികളുടെ പേരുകൾ ശുപാർശ ചെയ്തു എന്ന വാർത്ത തെറ്റാണ്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ സ്ഥാനാർത്ഥിത്വത്തിൽ ഒന്നാംപേരുകാരനെ നിർദ്ദേശിക്കപ്പെട്ട കാര്യത്തെ കുറിച്ചുള്ള വാർത്തയും ശുദ്ധവെ കളവാണ്. ശ്രീ സി.കെ പത്മനാഭൻ നടത്തിയ അഭിപ്രായ രൂപീകരണ റിപ്പോർട്ടിലെ പേരുകളാണ് മുൻഗണനാക്രമത്തിൽ കേന്ദ്രകമ്മിറ്റിക്ക് ശുപാർശയായി നല്കിയത് . മാധ്യമങ്ങളിലൂടെ പുറത്തു വന്ന ഭൂരിപക്ഷം പേരുകളും വാർത്തകളും വസ്തുതാപരമായി ശരിയല്ല. സ്ഥാനാർഥികളെ കണ്ടെത്താൻ ബിജെപി നടത്തിയ അഭിപ്രായ രൂപീകരണ യോഗത്തിൽ സംസ്ഥാന അധ്യക്ഷന്റെ പേര് ഒട്ടേറെ മണ്ഡലങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ അദ്ദേഹത്തെ ഇകഴ്ത്തി കാട്ടിക്കൊണ്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്തകൾ ശുദ്ധമെ കളവും ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ് .

സംസ്ഥാനകമ്മിറ്റി ശുപാർശചെയ്ത പേരുകളെ കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. ഇതിനിടയിൽ നിർദ്ദേശിക്കപ്പെട്ട സാധ്യതാ പട്ടികയിലെ ഒന്നാം പേരുകാർക്ക് ജനസമ്പർക്കവും മറ്റ് അനൗപചാരിക പ്രചരണങ്ങളും നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button