Latest NewsNewsInternational

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; നടുക്കത്തില്‍ ശാസ്ത്രലോകം

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതിന്റെ വിഡിയോ പുറത്ത്. ശാസ്ത്രലോകം ഞെട്ടലോടെയാണ് ഈ പ്രതിഭാസത്തെ നോക്കിക്കണ്ടത്. കരുതിയതിനേക്കാള്‍ വേഗത്തിലാണ് ഈ പ്രതിഭാസം നടക്കുന്നത്. ഭൂഖണ്ഡം പിളരുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ മുന്‍പും പുറത്തുവന്നിരുന്നു. കെനിയയിലെ മായ്മാഹിയു- നരോക് ദേശീയ പാതയെ കീറിമുറിച്ചു കൊണ്ട് 700 മീറ്റര്‍ നീളത്തിലും 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഭാഗമാണിത്. ഭൂമിക്കടയിലിലെ അഗ്‌നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് വിള്ളല്‍ രൂപപ്പെടുന്നതെന്ന് ശാസ്ത്രലോകം പറയുന്നു.

വിള്ളല്‍ നികത്താനുള്ള ശ്രമം നടത്തുന്നു വരികയാണ്. ഇതിന്റെ അനന്തരഫലമായി സൊമാലിയ, എത്തോപ്യ, കെനിയ, താന്‍സാനിയ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം ഒരു പുതിയ ഭൂഖണ്ഡമായി മാറും. വിള്ളല്‍ സംഭവിക്കുന്നിടത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ മഹാസമുദ്രം ഇരച്ച് കയറും എന്നും ഇവര്‍ പറയുന്നു. വിള്ളല്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ നിന്നു ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറി താമസിക്കാന്‍ തുടങ്ങി. അമേരിക്ക, പസഫിക്, യുറേഷ്യന്‍, ഇന്‍ഡോ ആസ്ത്രലിയന്‍, ആസ്ട്രേലിയന്‍, ഇന്ത്യന്‍ , ദക്ഷിണ അമേരിക്കന്‍, അന്റര്‍ട്ടിക്ക് എന്നിങ്ങനെ ഒമ്പതു പാളികളാണു ഭൂമിക്കുള്ളത്. ഇതില്‍ ആഫ്രിക്കന്‍ പാളിയാണു രണ്ടായി പിളര്‍ന്നു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button