Latest NewsKerala

ശബരിമലപ്രശ്‌നം പ്രചരണ വിഷയമാക്കുന്നതില്‍ നിയന്ത്രണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ലോകസഭ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാകുന്നതിയില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്ക റാം മീണ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. ക്രിമിനല്‍ കേസിലെ പ്രതികളായ സ്ഥാനാര്‍ത്ഥികള്‍ മാധ്യമങ്ങള്‍ വഴി മൂന്നു തവണ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.ശബരിമല കോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തുന്നുണ്ട്. ശബരിമല പ്രചാരണ വിഷയമാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരിക എന്നതാണ് ഇതിലെ പ്രധാന അജന്‍ഡ എന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ അത് മറച്ച് വച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് മൊത്തം 2 കോടി 54 ലക്ഷം വോട്ടര്‍മാരാണുള്ളത്. 119 ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 700 ലധികം പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button