കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ പൂര്‍വ വൈരാഗ്യമെന്ന് പോലീസ്. പ്രതിയായ അസീസിന് കൊല്ലപ്പെട്ട ജിബിനുമായി നില നിന്നിരുന്ന പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊല്ലപ്പെട്ട ജിബിന്‍ ടി വര്‍ഗീസിനെ പ്രതികള്‍ രണ്ട് മണിക്കൂറോളം ഗ്രില്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. തുടര്‍ന്ന് അപകട മരണമാണെന്നു വരുത്താന്‍ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനായി മൃതദേഹത്തിന് സമീപം സ്‌കൂട്ടര്‍ കൊണ്ട് പോയി ഇടുകയും ചെയ്തിരുന്നു. യുവാവിനെ അസീസിന്റെ വീട്ടിസല്‍ വിളിച്ചു വരുത്തിയതിനു ശേഷമാണ് മര്‍ദ്ദിച്ചത്.
Post Your Comments