കോട്ടയം : കോട്ടയത്തെ യുഡിഎഫ് ലോക്സഭാ സഥാനാർഥിയെ കേരളാ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനെതിരെ കടുത്ത അമർഷവുമായി പി ജെ ജോസഫ്. കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. തന്നെ തള്ളി തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ കടുത്ത അമര്‍ഷമുണ്ട്. തങ്ങളുടെ അഭിപ്രായം അവഗണിച്ചാണ് തീരുമാനമെടുത്തത്. റോഷി അഗസ്റ്റ്യന്‍ ഉള്‍പ്പെടെ നേതാക്കള്‍ മുന്പ് ഇടുക്കിയില്‍ മത്സരിച്ചിട്ടുണ്ട്.നിലവില്‍ ഡൽഹിയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങിയെത്തിയാലുടന്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും തൊടുപുഴയില്‍ സുഹൃത്തിന്റെ വീട്ടില്‍ ചേര്‍ന്ന രഹസ്യയോഗത്തിനു ശേഷം പി ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ശേഷം കേരള കോൺഗ്രസ്സ് രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയെന്നു പ്രഖ്യാപിച്ചത്. ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു കെ എം മാണിയുടെ പ്രഖ്യാപനം. ഏറ്റുമാനൂർ മുൻ എംഎൽഎയായിരുന്നു തോമസ് ചാഴികാടൻ,
Post Your Comments