തിരുവനന്തപുരം: മുമ്പത്തെ പോലെ യാതാരു പണിയും ഈ ഇലക്ഷന്‍ കാലത്ത് നടപ്പതല്ല. അതിനായി പ്രക്രിയകളെ കയറിട്ട് വരിഞ്ഞ് മുറുക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് ചട്ട ലംഘനം കണ്ണില്‍ പെടുകയാണെങ്കില്‍ അതിവേഗവും സുരക്ഷിതവുമായ ഒരു മാര്‍ഗ്ഗം കര്‍മ്മ മണ്ഡലത്തില്‍ എത്തിച്ചിരിക്കുകയാണ് കമ്മീഷന്‍. ഇങ്ങനെയൊരു ചട്ടവിരുദ്ധം കണ്ണില്‍ പെട്ടാല്‍ ഉടനെ ആപ്പിലൂടെ ഈ കാര്യം പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സി-വിജില്‍ എന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനാണ് രൂപീകരിച്ചിരിക്കുന്നത്.
All Pic Credit – gadgets.ndtv
പെരുമാറ്റചട്ട ലംഘനത്തിന്റെ ചിത്രമോ മിനിട്ട് വരെ ദൈര്‍ഘ്യമുള്ള വീഡിയോയോ ആപ്പ് വഴി തെരഞ്ഞെടുപ്പു കമ്മീഷന്‍ അയച്ചുകൊടുക്കാം. പരാതിപ്പെടുന്നയാള്‍ അയാളുടെ വ്യകതിത്വം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. ഫോണ്‍ നന്പര് നല്കിയാല് പരാതിയില്‍ നടപടി സ്വീകരിച്ചതിന്റെ വിവരം അറിയാനാവും. പെരുമാറ്റചട്ട ലംഘനത്തെ കുറിച്ച് പരാതിപ്പെടുന്നതിലെ നൂലാമാലകളും കാലതാമസവും ഒഴിവാക്കുന്നതിനായാണ് കമ്മീഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
നൂറു മിനിറ്റിനുള്ളില്‍ ആപ്പിലൂടെ കിട്ടുന്ന പരാതി പരിഹരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട ഉദ്ദ്യേഗസ്ഥന്‍ ബാധ്യസ്ഥരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments