KeralaLatest News

സഹായം ആവശ്യപ്പെട്ടെത്തുന്നവരുടെ എ.ടി.എം. കാര്‍ഡ് കൈക്കലാക്കി പണം തട്ടിപ്പ്; പ്രതി പിടിയില്‍

മുതുകുളം: സഹായം ആവശ്യപ്പെട്ടെത്തുന്നവരുടെ എ.ടി.എം. കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. പുതിയവിള സ്വദേശികളായ രണ്ട് പേരുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 1,03,600 രൂപ തട്ടിയെടുത്ത കരീലക്കുളങ്ങര മലമേല്‍ഭാഗം ഇടപ്പള്ളി സ്വദേശിയായ സന്തോഷിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയവിള സ്വദേശി നല്‍കിയ പരാതിയിലാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നിര്‍ദേശപ്രകാരം കായംകുളം ഡിവൈ.എസ്.പി. ആര്‍.ബിനു രൂപവത്കരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പ്രായമായവരും സ്ത്രീകളും എ.ടി.എം. കൗണ്ടറില്‍ കയറുമ്പോള്‍ പണം എടുക്കാനെന്ന വ്യാജേന ഇയാളും കൂടെ കയറിയാണ് തട്ടിപ്പു നടത്തുന്നത്. പണം പിന്‍വലിക്കാന്‍ അറിയില്ലാത്തവര്‍ സഹായം ആവശ്യപ്പെടും. പണം എടുത്ത് നല്‍കുന്നതിന് പകരം മിനി സ്റ്റേറ്റ്മെന്റോ ബാലന്‍സ് സ്ലിപ്പോ അടിച്ചു നല്‍കും. നല്‍കിയ എ.ടി.എം. കാര്‍ഡിന് പകരം പണമില്ലാത്ത മറ്റൊരു കാര്‍ഡായിരിക്കും സ്ലിപ്പിനൊപ്പം ഇയാള്‍ തിരികെ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button