Latest NewsInternational

പാക്കിലെ പര്‍വ്വതങ്ങള്‍ കീഴടക്കാനെത്തിയവര്‍ക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പര്‍വ്വതങ്ങള്‍ കീഴടക്കാനെത്തിയിരുന്ന വിദേശികളായ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചതായി ഔദ്ദ്യോഗിക സ്ഥിരീകരണം. ടോം ബല്ലാർഡ്, ഡാനിയേലെ നാർദി എന്നിവരാണു മരിച്ചത്. ഇറ്റലി, ബ്രിട്ടൻ സ്വദേശികളായ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ കാര്യം ഇറ്റാലിയന്‍ അംബാസഡറാണ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുൻപ് വടക്കൻ പാക്കിസ്ഥാനിൽ വെച്ചാണ് ഇവരെ കാണാതായത്. ലോകത്തെ ഉയരം കൂടിയ ഒൻപതാമത്തെ കൊടുമുടിയായ നംഗ പർബത്ത് കീഴടക്കാനായി പര്‍വ്വതാരോഹണത്തിന് എത്തിയതായിരുന്നു ഇവര്‍. 8,125 മീറ്ററാണ് ഇതിന്റെ ഉയരം. ഇതുവരെ കയറാന്‍ വിഷമ സ്ഥിതിയിലുണ്ടായിരുന്ന ഒരു പാത വഴി പര്‍വ്വതിലേക്ക് കയറവേയയായിരുന്നു ഇവരെ കാണാതായത്.

പാക്കിസ്ഥാനി പർവതാരോഹകനായ റഹ്മത്തുള്ള ബൈഗിന്റെ സഹായത്തോടെ സ്പെയിനിൽനിന്നുള്ള സംഘമാണു കാണാതായവർക്കായി തിരച്ചിൽ നടത്തിയിരുന്നത്. പര്‍വ്വതിന്‍റെ 5,900 മീറ്റർ ഉയരത്തില്‍ വെച്ചാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവിലെ പ്രശ്നങ്ങളെ തുടര്‍ന്ന് പാക്കിസ്ഥാൻ വ്യോമമേഖല പൂർണമായും അടച്ചിരുന്നു. ഇതേ തുടർന്ന് ഹെലികോപ്റ്റർ ലഭ്യമാകാത്തതിനാൽ കാണാതായവർക്ക് വേണ്ടി തിരച്ചിലും സാധ്യമായിരുന്നില്ല.

പര്‍വ്വതാരോഹകരെ തേടിയുളള തിരച്ചില്‍ അവസാനിപ്പിക്കുന്ന എന്ന് അറിയിക്കുന്നതിന്‍ അതിയായ വിഷമമുണ്ട്. തിരച്ചിൽ സംഘത്തിനു ഇവരുടെ മൃതദേഹത്തിന്റേതെന്നു കരുതപ്പെടുന്ന ചിത്രം ലഭിച്ചു എന്നാണ് പര്‍വ്വതാരോഹകരുടെ മരണം സ്ഥിരീകരിച്ചതായി ഇറ്റാലിയന്‍ അംബാസര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button