ഗ്വാളിയോര്‍: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ്. ഇത്തരക്കാരെ അടുത്ത മിന്നലാക്രമണത്തിന്റെ സമയത്ത് സൈനികര്‍ക്കൊപ്പം അയക്കണമെന്ന് ആര് എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു.
.ഇന്ത്യ നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവരുടെ വിശ്വാസവും ദേശീയബോധവും സംശയകരമാണെന്ന് ഹൊസബലേ പറഞ്ഞു. ഇങ്ങനെ തളിവ് ചോദിക്കുന്നവരാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലാകോട്ട് ആക്രമണത്തേക്കുറിച്ച് തെളിവുകള്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Post Your Comments