Latest NewsKerala

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇന്ന് ആരംഭിക്കും. പാലക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ കണ്‍വെന്‍ഷനോടെയാണ് പ്രചാരണങ്ങള്‍ക്ക് സിപിഎം തുടക്കം കുറിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴയില്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വി എസ് അച്യുതാനാന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. ആലത്തൂരില്‍ ചൊവ്വാഴ്ച പി കെ ബിജുവിന്റെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലും പിണറായി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

മാവേലിക്കരയില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, മന്ത്രിമാര്‍, വിവിധ എല്‍ഡിഎഫ് നേതാക്കള്‍ എന്നിവര്‍ വിവിധ കണവെന്‍ഷനുകള്‍ക്ക് തുടക്കം കുറിക്കും. കണ്‍വെന്‍ഷനുകളോടെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പര്യടനങ്ങള്‍ക്കും തുടക്കമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button