KeralaLatest News

സിപിഎം മുരടിച്ചുവെന്നാണ് സ്ഥാനാർത്ഥി പട്ടിക കാണിക്കുന്നത്; കുമ്മനം

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക ചൂണ്ടിക്കാട്ടുന്നത് പാർട്ടി മുരടിച്ചുവെന്നാണെന്ന് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ചർച്ച് ആക്ട് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകും. കൂടാതെ സിറ്റിംഗ് എംഎൽഎമാർ രാജിവെച്ച് മത്സരിക്കണമെന്ന് കുമ്മനം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് കുമ്മനം പാഞ്ഞു.

തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് കുമ്മനം പറഞ്ഞു. എല്ലാവരുടേയും വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണ് ശബരിമല. എന്നാല്‍ ഈ വിഷയത്തില്‍ ജനങ്ങളോടൊപ്പം നിന്നത് ബിജെപി മാത്രമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും കുമ്മനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button