Latest NewsKerala

ഉപാധികളൊന്നുമില്ലാതെ തുറന്ന മനസ്സോടെയാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നത്; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഉപാധികളൊന്നുമില്ലാതെ തുറന്ന മനസ്സോടെയാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നതെന്നും ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സംഘടനയാണെന്നും വ്യക്തമാക്കി കുമ്മനം രാജശേഖരന്‍. സംഘടന ഏല്‍പ്പിക്കുന്ന ഏത് ചുമതലയും വഹിക്കാന്‍ തയ്യാറാണ്. എന്റെ സേവനം ഞാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകും. കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപിക്ക് വിജയസാധ്യതയുണ്ട്. ബിജെപിക്ക് ഏറെ അനുകൂലമായ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഇത്രയും കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ സംഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചിട്ടുള്ളയാളാണ് താന്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ എന്ത് ചുമതല സംഘടന ഏല്‍പ്പിച്ചാലും അത് ചെയ്യും. ആര്‍എസ്‌എസോ ബിജെപിയോ ആവശ്യപ്പെട്ടിട്ടല്ല തന്റെ മടങ്ങിവരവ്. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ അടിച്ചമര്‍ത്തലാണ്. പിണറായി വിജയന്‍ ആയിരക്കണക്കിന് ജനങ്ങളെ ജയിലിലാക്കിയിരിക്കുന്നത് ഇതിന്റെ തെളിവാണ്. ഈ നടപടികള്‍ തുടര്‍ന്നാല്‍ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ഉണ്ടാകും. കേരളം ഇത്തവണ നേരിടാന്‍ പോകുന്നത് ത്രികോണ മത്സരമാണെന്നും കുമ്മനം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button