തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ.
ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പെന്‍ഷന്‍ വൈകുന്നതിന് കാരണമെന്നാണ് ആരോപണം. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് കെഎസ്ആര്‍സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. എല്ലാ മാസവും ഇരുപത്തി അഞ്ചാം തീയതിയോടെ പെന്‍ഷന്‍ ബില്‍ കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസില്‍ നിന്നും സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ പെന്‍ഷന്‍ ബില്‍ തയ്യാറായിട്ടില്ല.
രജിസ്ട്രേഷൻ പുതുക്കുന്നതിലെ വീഴ്ച മൂലം നിരവധിപ്പേർ ലിസ്റ്റിൽനിന്ന് പുറത്തായിട്ടുമുണ്ട്. പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് വീണ്ടും അവസരം നൽകുന്നതിനായി സപ്ളിമെന്‍ററി ലിസ്റ്റ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തിങ്കളാഴ്ചയോടെ തയ്യാറാക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. സപ്ളിമെന്‍ററി ലിസ്ററിനൊപ്പം പെന്‍ഷന്‍ ബില്ലും സമര്‍പ്പിക്കും.
Post Your Comments