തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപം നല്‍കാന്‍ നാളെ ബിജെപി കോര്‍ കമ്മിറ്റി ചേരും. കുമ്മനത്തെ ഇറക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ആര്‍എസ്എസ് ശക്തമായ സ്വാധീനം ചെലുത്തും. അതേസമയം ബിജെപി ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന പരിവര്‍ത്തന യാത്രകള്‍ക്ക് ഇന്ന് സമാപനമാകും.
എല്‍ഡിഎഫ് കരുത്തരെ ഇറക്കിയിട്ടുണ്ട്. യുഡിഎഫ് പട്ടികയിലും സീനിയേഴ്‌സിന്റെ മുന്‍തൂക്കമുണ്ട്. അതിനാല്‍ ബിജെപിയും മുതിര്‍ന്ന നേതാക്കളെ തന്നെ കളത്തിലിറക്കാനാണ് ആലോചന. എ പ്ലസ് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് പുറത്തെ പ്രമുഖരെക്കാള്‍ നേതാക്കള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചു. മറ്റന്നാള്‍ തിരുവനന്തപുരത്തെത്തുന്ന കുമ്മനത്തിന് വന്‍ വരവേല്പാണ് പാര്‍ട്ടി ഒരുക്കുന്നത്. ഈ സ്വീകരണം പ്രചാരണത്തിന്റെ തുടക്കമാക്കി മാറ്റാനാണ് ശ്രമം. പക്ഷെ കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എന്‍എസ്എസ് അനുകൂലമായി പ്രതികരിച്ചില്ലെന്ന വിവരമുണ്ട്. തിരുവനന്തപുരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കുന്നതിനോടാണ് എന്‍എസ്എസ്സിന് താല്പര്യം. പത്തനംതിട്ടക്കായി പിഎസ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നു. കെ സുരേന്ദ്രന് താല്പര്യം തൃശൂരാണ്.
എന്നാല്‍, തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തൃശൂര്‍ ബിഡിജെഎസിന് നല്‍കേണ്ട സാഹചര്യവുമുണ്ട്. കേന്ദ്ര നിലപാടിനൊപ്പം ആര്‍എസ്എസ് നിര്‍ദ്ദേശവും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രധാനമാണ്. പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ളക്ക് ഇറങ്ങാനും ആര്‍എസ്എസ് കനിയണം. സുരേന്ദ്രനോട് മുമ്പുണ്ടായിരുന്ന എതിര്‍പ്പ് ആര്‍എസ്എസ്സിന് ഇപ്പോഴില്ല.
Post Your Comments