വാഷിങ്ടൺ: ലൈംഗികാതിക്രമത്തിനിരയായെന്ന് യു.എസ് വനിത സെനറ്ററുടെ വെളിപ്പെടുത്തൽ വിവാദമാകുന്നു. വ്യോമസേനയിൽ സേവനം അനുഷ്ഠിക്കവെ താൻ ഉന്നത ഉദ്യോഗസ്ഥന്റെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യു.എസ് വനിത സെനറ്ററും യു.എസ് വ്യോമസേനയിലെ ആദ്യ വനിത കോംപാറ്റ് പൈലറ്റുമായ മാർത്ത മക്സല്ലിയാണ് രംഗത്ത് വന്നിരിയ്ക്കുന്നത്.
മാർത്ത മക്സല്ലി സേനയിലെ ലൈംഗികാതിക്രമത്തെ കുറിച്ച് അന്വേഷിക്കുന്ന സെനറ്റ് സബ്കമ്മിറ്റിയുടെ വാദം കേൾക്കലിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.അന്നത്തെ സംവിധാനങ്ങളിൽ വിശ്വാസമില്ലാതിരുന്നതിനാലാണ് ഉദ്യോഗസ്ഥൻ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടും താൻ അത് റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും അവർ പറഞ്ഞു.
Post Your Comments