ഈസ്റ്റര്‍-വിഷു അവധിയോടനുബന്ധിച്ച് ബെംഗളൂരുവില്‍നിന്നുള്ള കേരളത്തിലേക്കുള്ള സ്വകാര്യബസിൽ തിരക്ക്. ഏപ്രില്‍ 12 മുതല്‍ 20 വരെയാണ് വിഷു-ഈസ്റ്റര്‍ അവധിക്കായി മലയാളികള്‍ നാട്ടില്‍ പോകുന്നത്. 19-ന് എറണാകുളത്തേക്ക് 3500 രൂപയും കോഴിക്കോട്ടേക്ക് 2500 രൂപയും കണ്ണൂരിലേക്ക് 2400 രൂപയുമാണ് സ്വകാര്യബസിലെ പരമാവധി നിരക്ക്. തൊട്ടുമുമ്പുള്ള ദിവസങ്ങളിലും എറണാകുളത്തേക്ക് 3000-ത്തിനടുത്താണ് നിരക്ക് ഈടാക്കുന്നത്. എറണാകുളത്തേക്ക് സാധാരണദിവസങ്ങളില്‍ 750 രൂപ മുതല്‍ 2000 രൂപ വരെയാണ് സ്വകാര്യബസുകളിലെ നിരക്ക്.
അതേസമയം, ഈ ദിവസങ്ങളില്‍ വിമാനത്തിന് 1400 രൂപ മുതല്‍ 3700 വരെയാണ് നിരക്ക്. വിമാനത്തിൽ ഇപ്പോൾ ബുക്ക് ചെയ്‌താൽ സ്വകാര്യ ബസിനേക്കാള്‍ കുറഞ്ഞചെലവില്‍ യാത്ര ചെയ്യാൻ കഴിയും. കേരള-കര്‍ണാടക ആര്‍.ടി.സി. ബസുകളിലെ ബുക്കിങ് തുടങ്ങാന്‍ ഒരാഴ്ച കൂടി നിലനിൽക്കെയാണ് സ്വകര്യബസുകൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
Post Your Comments