കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളിൽ ചാമ്പ്യന്മാർ ആരെന്നു ഇന്നറിയാം. ലീഗിൽ ചെന്നൈ സിറ്റി നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബുമായും കോഴിക്കോട് നടക്കുന്ന മറ്റൊരു പോരാട്ടത്തിൽ ഈസ്റ്റ് ബംഗാള്‍ ഗോകുലം കേരളയുമായും ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും വൈകിട്ട് അഞ്ച് മണിക്കാണ് തുടങ്ങുക. 40 പോയിന്റുമായി ചെന്നൈ പട്ടികയിൽ ഒന്നാം സ്ഥാനത്തും, 39 പോയിന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത്തുമാണ്.
മിനര്‍വയ്‌ക്കെതിരെ വിജയം നേടാനായാൽ ചെന്നൈയ്ക്ക് ചാമ്പ്യൻ ആകാൻ സാധിക്കും. ഗോകുലത്തെ തോല്‍പിക്കുകയും ചെന്നൈ, മിനര്‍വയോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ മാത്രമെ . ഈസ്റ്റ് ബംഗാളിന് കിരീടം നേടാനാവു. ഗോകുലം വിജയിച്ചാൽ ചെന്നൈയ്ക്ക് മിനര്‍വയ്‌ക്കെതിരായ മത്സര ഫലത്തെ ഭയക്കേണ്ടി വരില്ല.
Post Your Comments