ഗോഹട്ടി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, കാഷ്മീരില്‍നിന്നുള്ള എല്ലാത്തിനെയും ബഹിഷ്കരിക്കാന്‍ ട്വീറ്റ് ചെയ്ത മേഘാലയ ഗവര്‍ണര്‍ തഥാഗത റോയിയെ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നിയമസഭയില്‍ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസിന്റെ ഈ ബഹിഷ്കരണം.
കൂടാതെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവര്‍ണറെ പുറത്താക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സാംഗ്മ ആവശ്യപ്പെട്ടു. കാശ്മീര്‍ ബഹിഷ്കരിക്കുമ്പോള്‍ അമര്‍നാഥ് യാത്രയും കാഷ്മീരില്‍നിന്നുള്ള ഉത്പന്നങ്ങളും കൂടെ ബഹിഷ്കരിക്കണമെന്നും മുന്‍ ബിജെപി നേതാവു കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
കാഷ്മീര്‍ ആരും സന്ദര്‍ശിക്കരുത്. രണ്ടു വര്‍ഷത്തേക്ക് അമര്‍നാഥ് യാത്ര നടത്തരുത്. കാഷ്മീരിലെ കച്ചവട സ്ഥലങ്ങളില്‍നിന്നോ എല്ലാ ശൈത്യകാലത്തും വരുന്ന കാഷ്മീര്‍ വ്യാപാരികളില്‍ നിന്നോ ഒരു ഉത്പന്നങ്ങളും വാങ്ങരുത്. കാഷ്മീരിന്റെയായ എല്ലാത്തിനെയും ബഹിഷ്കരിക്കുക എന്നാണ് റോയി ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ സൈന്യത്തില്‍നിന്നു വിരമിച്ച ഒരു കേണലിന്റെ ആവശ്യം എന്ന രീതിയിലാണ് ഗവര്‍ണറിന്റെ ഈ ട്വീറ്റ്.
പ്രസ്താവന വിവാദമാതോടെ വിമര്‍ശനവുമായി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാവരും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
Post Your Comments