NattuvarthaLatest News

തെരുവുനായ വിളയാട്ടത്തിൽ വലഞ്ഞ് ജനങ്ങൾ

ജനുവരിയിൽ ഇവിടെ 12 പേർക്ക് നായയുടെ കടിയേറ്റിരുന്നു

പന്തക്കൽ: തെരുവുനായ വിളയാട്ടത്തിൽ വലഞ്ഞ് ജനങ്ങൾ . മൂലക്കടവ്, ഇടയിൽപ്പീടിക പരിസരത്ത് ഗർഭിണിയടക്കം 11 പേർക്ക് തെരുവുനായയുടെ കടിയേറ്റു. മൂലക്കടവിലെ തയ്യിൽ ഇബ്രാഹിം (65), പന്തക്കൽ ഹസ്സൻ മുക്കിലെ എൽ.കെ.ജി. വിദ്യാർഥി കുനുമൽ ഐസം അബ്ദുൾ ഖാദർ (നാല്), ഇടയിൽപീടികയിലെ ഇനിക (മൂന്ന്), മൂലക്കടവ് എൽ.പി. സ്കൂളിനുസമീപത്തെ വസന്ത (55), പ്രേമ (35), ചന്ദ്രി (56), കോടിയേരിയിലെ രാമചന്ദ്രൻ (50), നിടുമ്പ്രത്തെ ഗർഭിണിയായ റിമിഷ (25) എന്നിവർക്കും മറ്റു മൂന്നുപേർക്കുമാണ് കടിയേറ്റത്.

തെരുവ് നായയുടെ കടിയേറ്റവരെയെല്ലാം മാഹി ഗവ. ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കുത്തിവെപ്പിനായി തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജനുവരിയിൽ ഇവിടെ 12 പേർക്ക് നായയുടെ കടിയേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button