Latest NewsIndiaNews

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കടന്ന വ്യവസായി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പു തന്നെ യുകെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പക്ഷേ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

നീരവ് മോദിയെ രാജ്യത്ത് തിരികെ എത്തിക്കുന്നതിന് നടപടിക്രമങ്ങളുണ്ട് അത് പാലിക്കണം. തിരികെ എത്തിക്കാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഇത് സംബന്ധിച്ച കത്ത് അയച്ചിരുന്നു. ഇപ്പോള്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. അതേസമയം ലണ്ടന്‍ നഗരത്തില്‍ സ്വതന്ത്രനായി വിലസുന്ന നീരവിന്റെ ദൃശ്യങ്ങള്‍ ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് പുറത്തുവിട്ടു.

shortlink

Post Your Comments


Back to top button