Latest NewsNewsIndia

നീരവ്​ മോദി പ്രധാനമന്ത്രിയ്ക്കൊപ്പം ചിത്രത്തിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​​​​​​​ൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ്​ മോദി ചിത്രത്തിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. നീരവ് ദാവോസിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ ഇല്ലായിരുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

read also: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: പ്രധാനമന്ത്രിയ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി ദാവോസിൽവെച്ച് നീരവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. അയാൾ സ്വന്തം നിലയിലാണ് ദാവോസിൽ എത്തിയത്. നീരവ് ചിത്രം എടുക്കാനായി വന്നത് സി.ഐ.എ സംഘത്തോടൊപ്പമാണ്. മാത്രമല്ല പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച രീതി അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button