Latest NewsKerala

പോലീസ് മർദ്ദിച്ചതിൽ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ; റിപ്പോർട്ട് നൽകാൻ ഡിവൈഎസ്‍പിക്ക് നിർദ്ദേശം

പാലാ: മാല മോഷണക്കേസിൽ കുടുക്കി പോലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഡിവൈഎസ്‍പിക്ക് നിർദ്ദേശം. ജില്ലാ പോലീസ് മേധാവിയാണ് റിപ്പോർട്ട് തേടിയത്. മേലുകാവ് എസ് ഐ കെ ടി സന്ദീപ് മർദ്ദിച്ചുവെന്നാരോപിച്ച ശേഷമാണ് മോഷണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത രാജേഷ് ആത്മഹത്യചെയ്തത്.

മരിക്കുന്നതിന് മുമ്പ് രാജേഷ് പോലീസുകാർക്കെതിരെ സംസാരിച്ചുകൊണ്ട് ഒരു വീഡിയോ കൂട്ടുകാർക്ക് അയച്ചിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയെ കേസ് എടുത്തിരുന്നു. ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് പാലാ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ എസ്ഐക്ക് പങ്കുണ്ടോയെന്നും ഡിവൈഎസ്പി പരിശോധിക്കും.

കേസിന്റെ അന്വേഷണം എസ്ഐയിൽ നിന്ന് മാറ്റി ഈരാറ്റുപേട്ട സിഐക്ക് നൽകി. എസ് ഐ നേരത്തെ നടത്തിയ അന്വേഷണത്തിൽ എന്തെങ്കിലും അപാകതയുണ്ടോയെന്നും സിഐ പരിശോധിക്കും. മേലൂകാവ് എസ്ഐ മറ്റൊരുകേസിന്‍റെ അന്വേഷണത്തിനായി കാസർകോടാണ്. നീലൂർ ടൗണിന് സമീപം ഉറവിള ബസ്സ്റ്റാൻഡിൽ വച്ച് വീട്ടമ്മയുടെ മാല കാറിലെത്തി അപഹരിച്ചുവെന്നാണ് കേസ്. 16നാണ് സംഭവം. 28നാണ് ജാമ്യത്തിലിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button