സൂറത്ത്•ഗുജറാത്തിലെ സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു. ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആണ് സൂറത്ത് ജില്ലയില്‍ പബ്ജി നിരോധിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പബ്ജി നിരോധിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തില്‍ നിരോധനം വന്നിരിക്കുന്നത്. ഗെയിം മയക്കുമരുന്നിനോളം ആസക്തി നല്‍കുന്നതാണെന്നും അത് യുവാക്കളേയും കുട്ടികളേയും വിപരീതമായിട്ടാണ് ബാധിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കനാമമാണ് പബ്ജി.പബ്ജി കോര്‍പറേഷനും ബ്ലൂഹോളുമായി സഹകരിച്ച് 2017ലാണ് ചൈനീസ് കമ്ബനിയായ ടെന്‍സന്റ് ആഗോളതലത്തില്‍ പബ്ജി ഗെയിം അവതരിപ്പിക്കുന്നത്. ഇതിന്റെ മൊബൈല്‍ പതിപ്പ് പുറത്തിറങ്ങിയതോടെയാണ് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയത്.
Post Your Comments