ന്യൂഡല്‍ഹി: 2008ലെ അടക്കം ഭീകരാക്രമണത്തിന് വഴി തെളിച്ചത് മുന്‍ സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇന്ന് പുതിയ രീതിയും പുതിയ നയങ്ങളുമാണ് പിന്തുടരുന്നത്. ഉറി ഭീകരാക്രമണം നടത്തിയവരെ സര്‍ജിക്കല്‍ ആക്രമണത്തിന്റെ ഭാഷയില്‍ പാഠം പഠിപ്പിച്ചത് മുൻപ് ഉള്ള രീതിയല്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷം അന്നത്തെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. തിരിച്ചടിക്കാന്‍ സേന തയ്യാറായിരുന്നു. അന്ന് സര്‍ക്കാര്‍ തക്ക മറുപടി നല്കിയിരുന്നെങ്കില് ഇന്നത്തെ മോശം അവസ്ഥ ഉണ്ടാകില്ലായിരുന്നു.
പാകിസ്ഥാനെതിരെ എല്ലാ തെളിവും ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയില്ല. മുന്‍ സര്‍ക്കാരുകളെപ്പോലെ പ്രതികരിക്കില്ലെന്ന് കരുതിയാണ് ഉറിയിലും മറ്റും ഭീകരര്‍ ആക്രമണം നടത്തിയത്. ഉറിക്കു ശേഷം നമ്മുടെ സേന അവരുടെ വീട്ടില്‍ കയറി പ്രഹരിച്ചു. ഈ കാവല്‍ക്കാരനെ കുറ്റപ്പെടുത്തിയാല്‍ വോട്ടു കിട്ടുമെന്ന ധാരണയില്‍ ചിലര്‍ മത്സരിക്കുകയാണ്. എല്ലാ അഴിമതിക്കാര്‍ക്കും മോദി പ്രശ്‌നക്കാരനാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments