ഡാളസ് : വേനൽകാല ചൂടിനെ തുരത്താൻ പദ്ധതിയുമായി ഡാളസ് സിറ്റി രംഗത്ത്, വേനല്‍ക്കാല ചൂടില്‍ നിന്നും ശമനം ലഭിക്കുന്നതിനായി വൃക്ഷതൈകള്‍ വിതരണം ചെയ്താണ് വ്യത്യസ്തത പുലർത്തുന്നത്. മാര്‍ച്ച് 9 ന് (ശനി) വാല്‍നട്ട് ഹില്‍ ലൈനിലുള്ള സെന്‍റ് മോണിക്കാ കാത്തലിക് സ്‌കൂളിലാണ് വൃക്ഷതൈ വിതരണം.
ഈ പുത്തൻ ആശയം ഇഷ്ട്ടപ്പെട്ടവർ 2600 പേര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക് 5 ഗാലന്‍ വലിപ്പമുള്ള വലിയ വൃക്ഷങ്ങളാണ് വിതരണം ചെയ്യുന്നതെന്നും ഇവരില്‍ ഹാജരാകാതിരിക്കുന്നവരുടെ വൃക്ഷതൈകള്‍ ഉച്ചയ്ക്കുശേഷം സ്‌കൂളില്‍ എത്തിയാല്‍ നല്‍കുന്നതാണെന്നും സിറ്റി അധികൃതര്‍ അറിയിച്ചു.
പരിസ്ഥിത സംരക്ഷണത്തിന്‍റെ ഭാഗമായി ആദ്യമായാണ് ഡാളസ് സിറ്റിയില്‍ നിന്നും ഇങ്ങനെ വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നതെന്ന് സിറ്റി വക്താവ് ജൂഡി പറഞ്ഞു.കടുത്ത ചൂടില്‍ നിന്നും രക്ഷ നേടുന്നതിന് വീടിനു സമീപം വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കേണ്ടത് പ്രോത്സാഹിപ്പിക്കുമെന്നും ജൂഡി പറഞ്ഞു.
Post Your Comments