കോഴിക്കോട്: സാലറി ചലഞ്ചിനോട് വിമുഖത കാണിച്ച കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് ആഭിമുഖ്യമുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എയുടെ കോഴിക്കോട്ടെ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോളേജ് അധ്യാപകര്‍ വരുമാനം വര്‍ധിപ്പിക്കേണ്ട കാര്യം മാത്രം ആലോചിച്ചാല്‍ പോരെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരില്‍ എണ്‍പത് ശതമാനവും സാലറി ചാലഞ്ചിനോട് സഹകരിച്ചിരുന്നില്ല. ഇതിനെതിരെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രാജ്യത്തെ സര്‍വകലാശാലകളെ വര്‍ഗീയവത്കരിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ച് തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകളെ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.
Post Your Comments