Latest NewsIndia

ബി.ജെ.പി നേതാവിന് കുത്തേറ്റു

നരസിംഗ്പൂര്‍•മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന് അജ്ഞാതരുടെ കുത്തേറ്റു. തെണ്ടുഖേദ പട്ടണത്തില്‍ വച്ചാണ് സംഭവം. മുന്‍ സര്‍പഞ്ച് ആയിരുന്ന വിഷ്ണു ശര്‍മയ്ക്കാണ് വെള്ളിയാഴ്ച കുത്തേറ്റത്.

ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നവഴിയാണ് ആക്രമണമുണ്ടായത്. കുത്തേറ്റ് വീണ ശര്‍മയെ ആദ്യം അടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അക്രമികള്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button