മലപ്പുറം•ബിജെപിയില്‍ ഭിന്നതയില്ലെന്നും ബിജെപിയുടെ ഐക്യം തകര്‍ത്ത് മുതലെടുപ്പ് നടത്താമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലമെന്നും പാര്‍ട്ടി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട ഗോപാലകൃഷ്ണന് ശബരിമല വിഷയത്തിലടക്കമുള്ള സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചകള്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
വിശ്വാസികളോട് സിപിഎം നേരിട്ട് ക്രൂരത കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒളിച്ചുനിന്ന് വിശ്വാസികളെ വഞ്ചിക്കുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കയ്യേറ്റക്കാരേയും ബൂര്ഷ്വാസികളെയുമാണ് സിപിഎം സ്ഥാനാര്ത്ഥികളാക്കിയതെന്നതിന് തെളിവാണ് പൊന്നാനിയിലെ പി.വി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം. മാവോയിസ്റ്റ് ജലീലിനെ വെടിവെച്ചു കൊന്നത് സംബന്ധിച്ച് അവര്‍ക്ക് അനുകൂല നിലപാടെടുക്കുന്ന സിപിഐ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments