KeralaLatest News

നഗരസഭയില്‍ യു.ഡി.എഫ്- എല്‍.ഡി.എഫ് കൈയ്യാങ്കളി: 5 പേര്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്•കാഞ്ഞങ്ങാട് നഗരസഭയില്‍ യു.ഡി.എഫ്- എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ കൈയ്യാങ്കളിയില്‍ ചെയര്‍മാനുള്‍പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ഭാഗീരഥി, യു ഡി എഫ് കൗണ്‍സിലര്‍മാരായ കെ മുഹമ്മദ് കുഞ്ഞി, വേലായുധന്‍, ഖദീജ എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിച്ചു.

അജണ്ട പാസാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. കുടിവെള്ള വിതരണം അടക്കമുള്ള 19 അജണ്ടകളാണ് അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ വെച്ചത്. വൈകിട്ട് മൂന്നു മണിയോടെ കൗണ്‍സില്‍ യോഗം ചേര്‍ന്നയുടനെ അജണ്ടകളെല്ലാം പെട്ടെന്ന് പാസാക്കാന്‍ ശ്രമിച്ചതോടെ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button