NattuvarthaLatest News

തമിഴ്‌നാട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

തിരുവനന്തപുരം : തമിഴ്‌നാട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയെയാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. കന്യാകുമാരി വിളവന്‍കോട്, കൊല്ലംകോട്, പാലവിള, ആനകുളി വീട്ടില്‍ വിജില്‍, ജസ്റ്റിന്‍ സുന്ദര്‍ സിങ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന രാജേഷ് (36) നെയാണ് അറസ്റ്റ് ചെയ്തത്. കരമന പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. 2014 മുതല്‍ നടത്തിയ മോഷണക്കേസുകള്‍ക്ക് ഇതോടെ തുമ്പുണ്ടായതായി പൊലീസ് അറിയിച്ചു.

തൃശൂര്‍, കോഴിക്കോട്, പാലക്കാട്, കാസര്‍കോട്, ഈറോഡ്, പൊള്ളാച്ചി, ഉഡുപ്പി എന്നിവിടങ്ങളിലായി അറുപതോളം മോഷണക്കേസുകളുള്ള ഇയാള്‍ പതിനെട്ടാം വയസ്സില്‍ ഉഡുപ്പിയിലെ ഒരു വീട്ടില്‍ കയറി, വജ്രവും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പെടെ രണ്ടു കോടി ,രൂപ വില വരുന്ന വസ്തുവകകള്‍ കവര്‍ച്ച നടത്തിയാണ് മോഷണ ജീവിതത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 19 വര്‍ഷമായി നിരവധി സ്ഥലങ്ങളില്‍ മോഷണക്കേസുകളില്‍ പിടിക്കപ്പെടുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമായും വ്യാപാര സ്ഥാപനങ്ങളിലാണ് ഇയാള്‍ മോഷണം നടത്തുന്നത്. കവര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ബസ്സില്‍ വന്നിറങ്ങുന്നതായിരുന്നു രീതി. അതിന് ശേഷം മോഷണം നടത്തുന്ന സ്ഥാപനത്തിനു സമീപം ആളൊഴിഞ്ഞ ഭാഗത്ത് 12 മണിവരെ പതുങ്ങിയിരിക്കും. ആളൊഴിയുന്ന സമയത്ത് ഷോപ്പുകളുടെ മേല്‍ക്കൂര പൊളിച്ചോ , വാതില്‍ തകര്‍ത്തോ അകത്ത് കയറിയാണ് മോഷണം നടത്തുന്നത്.

മോഷണത്തിനുശേഷം തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും മാറിമാറി കഴിഞ്ഞിരുന്ന ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളല്‍ വ്യാപാരസ്ഥാപനങ്ങളില്‍ മുന്‍പ് മോഷണം നടത്തിയിട്ടുള്ള ഇയാള്‍ക്ക് തിരുവനന്തപുരം നഗരത്തിന് പുറമേ മറ്റു ജില്ലകളിലോ സംസ്ഥാനങ്ങളിലോ മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button