തിരുവനന്തപുരം : മാവോയിസ്റ്റുകളുടെ ഭീഷണി തടയുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സർക്കാർ ഭരണത്തിൽ വന്നതിന് ശേഷം മൂന്നാമത്തെ മാവോയിസ്റ്റാണ് കൊല്ലപ്പെടുന്നത്. അതുകൊണ്ട് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസം ഇല്ലാതാക്കുന്നതിൽ കോൺഗ്രസിന് അനുകൂല നിലപാടാണെങ്കിലും മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.രൂപേഷിനെ അറസ്റ്റ് ചെയ്തത് രക്തച്ചൊരിച്ചിൽ ഇല്ലാതായാനിന്നും അദ്ദേഹം പറഞ്ഞു.
Post Your Comments