KeralaLatest News

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചതിനു ശേഷം കുമ്മനത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ത​ന്‍റെ സാ​നി​ധ്യം കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ താ​ൽ​പ​ര്യമെന്ന് കുമ്മനം പറഞ്ഞു

തി​രു​വ​ന​ന്ത​പു​രം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിതിനു ശേഷം ആദ്യ പ്രതികരണവുമായി കുമ്മനം രാജ ശേഖരന്‍. ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ച് നേ​ര​ത്തെ ആ​ലോ​ചി​ച്ചി​രു​ന്ന​താ​ണെ​ന്ന് അദ്ദേഹം പറഞ്ഞു. മി​സോ​റാ​മി​ലെ തി​ര​ക്ക് കാ​ര​ണം രാ​ജി നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നും സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങി വ​ര​വ് താ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ത​ന്‍റെ സാ​നി​ധ്യം കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ താ​ൽ​പ​ര്യമെന്ന് കുമ്മനം പറഞ്ഞു. ഇ​നി കേ​ര​ള​ത്തി​ല്‍ വ​ന്ന ശേ​ഷം എ​ന്തെ​ല്ലാം ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ക്ക​ണ​മ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലാണ് കുമ്മനം മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുമ്മനത്തെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button