തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജിവച്ചതോടെ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ അദ്ദേഹം എത്തുമെന്നത് ഉറപ്പായി. കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അതേസമയം കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള അറിയിച്ചു.
കുമ്മനം രാജശേഖരന് മത്സരിക്കണമെന്നുള്ള ആവശ്യം സംസ്ഥാനത്തെ ആര്‍എസ്എസ് അടക്കമുള്ള നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ അത് തീരുമാനിക്കേണ്ടത് പ്രധാനമന്തിയാണെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ പാലക്കാട് യോഗത്തില്‍ പറഞ്ഞത്.
അല്പ സമയത്തിനു മുമ്പാണ് കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുമ്മനത്തിന്റെ രാജി അംഗീകരിച്ചു.
Post Your Comments