ഇസ്രയേല്‍ : ഇസ്രയേലും ദേശീയ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഏപ്രില്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ വിവിധ പോളിങ് ബൂത്തുകളിലേക്ക് വോട്ടിങ് സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അതേസമയം ഈ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്ര ബെഞ്ചമിന്‍ നെതന്യാഹുവിന് തിരിച്ചടി നേരിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഒരു മാസം മാത്രം ശേഷിക്കെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്ന തിരക്കിലാണ് ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി. രാജ്യത്തെ വിവിധ പോളിങ് ബൂത്തുകളിലേക്ക് ബാലറ്റ് പെട്ടികളുള്‍പ്പെടെയുള്ള വോട്ടിങ് സാമഗ്രികള്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കപ്പല്‍ മാര്‍ഗമാണ് ബാലറ്റ് പെട്ടികള്‍ എത്തിക്കുന്നത്. ഇതിന്റെ നടപടികളും സ്രായേല്‍ തലസ്ഥാനമായ ഷോഹാമില്‍ പുരോഗമിക്കുന്നുണ്ട്. എല്ലാ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിനിധി പറഞ്ഞു.
Post Your Comments