ചാനല്‍ ചര്‍ച്ചയ്ക്കിടെ ഗാന്ധിയെ കൊന്നത് ആര്‍എസ്‌എസ് ആണെന്ന് പറഞ്ഞ യുവതിക്ക് നേരെ കസേരയെറിഞ്ഞ് സംഘപരിവാർ അനുകൂലികൾ. ചെന്നൈയില്‍ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് സംഭവം. അവതാരകന്‍ മഞ്ജുഷ് ഗോപാല്‍ ആയിരുന്നു ചര്‍ച്ച നിയന്ത്രിച്ചിരുന്നത്.ചര്‍ച്ചയ്ക്കിടെ സിപിഎം പ്രതിനിധി നടത്തിയ പരാമര്‍ശം ഏറ്റു പിടിച്ചായിരുന്നു യുവതി സംസാരിച്ചത്. ബഹളം കൂടിയതോടെ ചാനല്‍ അവതാരകന്‍ പരിപാടി എളുപ്പം അവസാനിപ്പിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി സംഘടിപ്പിച്ച പടയോട്ടം പാര്‍ലമെന്‍റിലേക്ക് എന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം . ചെന്നൈ മെമ്മോറിയല്‍ സ്കൂള്‍ മൈതാനത്തായിരുന്നു പരിപാടി.ഗാന്ധിയെ കൊന്നത് അവരാണ്. ഗാന്ധിയെ കൊന്നത് നിങ്ങളാണ്. ബിജെപി ആര്‍എസ്‌എസുകാരാണ്. എന്നിട്ട് മുസ്ലീങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കുകയാണ്, എന്നായിരുന്നു യുവതി പറഞ്ഞത്. ഇതോടെ ചര്‍ച്ചയ്ക്കെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ബഹളം വെച്ച് തുടങ്ങി.
യുവതി മാപ്പ് പറയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു . മാപ്പ് പറയാതെ പരിപാടി തുടരാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഗാന്ധിയെ കൊന്നത് ആർഎസ്എസ് ആണെന്ന് പറഞ്ഞ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോടതി കയറുന്നത് ചിലർ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ യുവതി തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ കസേരയെടുത്ത് യുവതിക്ക് നേരെ എറിഞ്ഞു. ഇതോടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാതൃഭൂമി പരിപാടി അവസാനിപ്പിച്ചു.
Post Your Comments