CricketLatest News

കോഹ്ലിക്കും രോഹിതിനുമൊപ്പം ബുംറയും ഏഴ് കോടി ക്ലബില്‍

മുംബൈ: ബിസിസിഐയുടെ കളിക്കാരുടെ വാര്‍ഷിക കോണ്‍ട്രാക്റ്റില്‍ എ പ്ലസ് കാറ്റഗറിയില്‍ ഇടം നേടി പേസര്‍ ജസ്പ്രിത് ബുംറ. അടുത്തു നടന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള കളിക്കാരനാണ് ബുംറ. ഇതിനു പിന്നാലെയാണ് താരത്തിനെ തേടി ഈ അംഗീകാരം എത്തിയത്.

എ പ്ലസ് കാറ്റഗറിയിലേക്ക് എത്തിയതോടെ ബുംറയ്ക്ക് ഏഴ് കോടി രൂപയോളം പ്രതിഫലം ലഭിക്കും. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മാത്രമാണ് ഏഴ് കോടി പ്രതിഫലം വാങ്ങുന്ന താരങ്ങള്‍. അതേസമയം എ കാറ്റഗറിയിലുള്ള

മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് അഞ്ച് കോടിയാണ് പ്രതിഫലം. ആര്‍ അശ്വിന്‍, ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ് എന്നിവരാണ് ധോണിയെ കൂടാതെ എ കാറ്റഗറിയിലുള്ള മറ്റു താരങ്ങള്‍.

കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ മൂന്നു കോടി പ്രതിഫലമുള്ള  ബി കാറ്റഗറിയിലാണുള്ളത്. കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായിഡു, മനിഷ് പാണ്ഡെ, ഹനുമ വിഹാരി, ഖലീല്‍ അഹമദ്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഒരു കോടി പ്രതിഫലമുള്ള സി കാറ്റഗറിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button