Latest NewsKeralaIndia

പത്തനംതിട്ടയിലെ റാന്നിയിൽ വൻ സ്ഫോടനം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലെ അങ്ങാടി പേട്ടയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കടകൾക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ വീടുകൾക്കും കടകൾക്കും കാര്യമായ കേടുപാടുകളുണ്ടായി.

പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് പരിശോധന നടത്തിവരികയാണ്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ പറയാനാകൂവെന്നും സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button