KeralaLatest News

റോഡിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്? കേരള പോലീസ് വിശദീകരിക്കുന്നു

തിരുവനന്തപുരം•എം.സി റോഡി (സ്റേറ്റ് ഹൈവേ -1) ലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ചെയ്ത പലരും റോഡിലെ സിഗ് സാഗ് ലൈനുകള്‍ കണ്ട് എന്താണ് സംഭവമെന്നറിയാതെ ഒന്നമ്പരന്നു. റോഡുകളിൽ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ച് സോഷ്യല്‍ മീഡിയയിലും പോസ്റ്റുകളിട്ടു. എന്നാല്‍ കൃത്യമായ മറുപടിയായിരുന്നില്ല പലര്‍ക്കും ലഭിച്ചത്. ഒടുവില്‍ കേരള പോലീസ് തന്നെ സംഭവം എന്താണെന്ന് വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

കേരള പോലീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്? അടുത്തിടെ കേരളത്തിലെ ചില റോഡുകളിൽ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു.

റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നത്.

https://www.facebook.com/keralapolice/photos/a.135262556569242/2041886469240165

shortlink

Related Articles

Post Your Comments

Related Articles


Back to top button